24 മണിക്കൂറിനിടെ 10,667 പേർക്ക് രോഗബാധ 380 മരണം, രാജ്യത്ത് കൊവിഡ് മരണങ്ങൾ 10,000 ലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 16 ജൂണ്‍ 2020 (10:12 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,667 പേർക്ക് കൊവിഡ് ബാധ. ദിവസങ്ങൾക്ക് ശേഷമാണ് രോഗബാധിതരുടെ എണ്ണം 11,000 ന് താഴെ എത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 380 പേർ മരിച്ചു. രാജ്യത്തെ മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. 9,900 പേരാണ് രാജ്യത്താകെ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,43,091 ആയി

1,53,178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,80,013 പേര്‍ രോഗമുക്തരായി. മഹാരഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,10,744 ആയി 4,128 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. 46,504 പേർക്കാണ് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചത്. 479 പേർ തമിഴ്നാട്ടിൽ മരിച്ചു. 42,829 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1,400 പേർ മരിച്ചു. 24,055 പേർക്കാണ് ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്. 1,505 പേർ ഗുജറാത്തിൽ മരണപ്പെടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :