മതപരിവര്‍ത്തനം തടയാന്‍ പാര്‍ലമെന്റില്‍ നിയമം വരുന്നു

ലക്‌നൗ| VISHNU N L| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (15:39 IST)
മതപരിവര്‍ത്തനവും പുനര്‍ മത പരിവര്‍ത്തനവും രാജ്യത്ത് ഉയര്‍ത്തിയ വിവാദങ്ങള്‍ കെട്ടടങ്ങിക്കൊണ്ടിരിക്കെ വിവാദങ്ങള്‍ക്ക് വഴിവച്ചേക്കാവുമ്ം മതപരിവര്‍ത്തന നിരോധന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. രാജ്യസഭയിലേയും ലോക്‍സഭയിലേയും ബിജെപി എം‌പിമാരാണ് ഈ സ്വകാര്യ ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ബിജെപി എംപിമാരായ യോഗി ആദിത്യനാഥ്‌. തരുണ്‍ വിജയ്‌ എന്നിവരാണ്‌ സ്വകാര്യ ബില്‍ കൊണ്ടുവരിക.

യോഗി ആദിത്യനാഥ്‌ ലോക്‌സഭയിലും തരുണ്‍ വിജയ്‌ രാജ്യസഭയിലും ബില്‍ അവതരിപ്പിക്കും. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ രണ്ടുപേരും ബില്‍ അവതരിപ്പിച്ചേക്കും. ഗൊരഖ്‌പൂരില്‍ ഗൊരഖ്‌നാഥ്‌ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ്‌ എം.പിമാര്‍ ഇക്കാര്യം അറിയിച്ചത്‌. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നത്‌ തടയാന്‍ ഒരു നിയമം അനിവാര്യമാണെന്നും തങ്ങളുടെ നിയമത്തിന് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള എം‌പിമാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും തരുണ്‍ വിജയ്‌
അവകാശപ്പെട്ടു.

അതേസമയം മതപരിവര്‍ത്തനം ദേശവിരുദ്ധ പ്രവര്‍ത്തിയാണെന്ന്‌ മറ്റ്‌ മതങ്ങളിലേക്ക്‌ പരിര്‍ത്തനം ചെയ്‌ത ഹിന്ദുക്കളെ തിരികെ കൊണ്ടുവരുന്നതിന്‌ ഘര്‍ വാപ്പസി ക്യാംപെയ്‌ന്‍ ശക്‌തമാക്കണമെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :