തിരെഞ്ഞെടുപ്പിന് 4 ദിവസം മാത്രം ബാക്കി, ഹിമാചലിൽ 26 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 8 നവം‌ബര്‍ 2022 (13:12 IST)
ഹിമാചൽ പ്രദേശിൽ നിയമസഭാ തിരെഞ്ഞെടുപ്പിന് നാലുദിവസം മാത്രം ബാക്കി നിൽക്കെ ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് തിരിച്ചടി. പിസിസി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പടെയുള്ള നേതാക്കളാണ് തിരെഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നത്. ആകെ 26 നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.

കോൺഗ്രസ് വിട്ടെത്തിയ നേതാക്കളേയും പ്രവർത്തകരെയും മുഖ്യമന്ത്രി ജയറാം ഠാക്കൂർ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. തിരെഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്രവിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :