ഗുലാം നബി ആസാദിന് അഭിനന്ദനവുമായി ശശിതരൂരും കപില്‍ സിബലും

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജനുവരി 2022 (14:05 IST)
പത്മഭൂഷന്‍ പുരസ്‌കാരം നേടിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് അഭിനന്ദനവുമായി ശശിതരൂരും കപില്‍ സിബലും. കപില്‍ സിബല്‍ കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് അദ്ദേഹത്തിന്റെ സേവനം വേണ്ടെന്നും എന്നാല്‍ പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ സേവനം രാജ്യം തിരിച്ചറിഞ്ഞെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പദ്മ പുരസ്‌കാരം സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ വിമര്‍ശനം. ബിജെപി സര്‍ക്കാര്‍ നല്‍കിയ പദ്മഭൂഷണ്‍ സ്വീകരിച്ചത് കശ്മീരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നു. ജയറാം രമേശ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഗുലാം നബി ആസാദിനെ പരോക്ഷമായി വിമര്‍ശിച്ചു. പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടചാര്യ ചെയ്തത് ഉചിതമെന്നും അദ്ദേഹം അടിമയാവാനല്ല, സ്വതന്ത്രനാവാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ട്വീറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :