ബംഗളൂരു|
jibin|
Last Modified ചൊവ്വ, 15 മെയ് 2018 (07:56 IST)
രാജ്യം ഉറ്റുനോക്കുന്ന
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം. എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് വന്നുവെങ്കിലും പോസ്റ്റല്‍ വോട്ടുകള്‍ 7.50തോടെ എണ്ണാന്‍ ആരംഭിച്ചു. ഇതോടെ 8.15ഓടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.
224 അംഗ നിയമസഭയിലെ 222 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. രണ്ടു സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. 38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും.
ദക്ഷിണേന്ത്യയില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്ക പകരുന്നതാണ്.
എക്സിറ്റ് പോൾ ഫലങ്ങൾ തൂക്കുസഭയ്ക്ക് സാധ്യത കല്പ്പിക്കുമ്പോൾ ജനതാ ദൾ എസുമായുള്ള ബന്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമം നടത്തുന്നത്. എന്നാല്‍ തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ഇരു പാര്‍ട്ടികളും.