അഭിറാം മനോഹർ|
Last Modified വെള്ളി, 17 ജൂണ്‍ 2022 (15:46 IST)
കോൺഗ്രസിൻ്റെ മാധ്യമവിഭാഗം മേധാാവിയായി മുതിർന്ന നേതാവ് ജയറാം രമേശിനെ നിയമിച്ചു. രൺദീപ് സുർജെവാലയെ പദവിയിൽ നിന്ന് മാറ്റിയാണ് നിയമനം.
മാധ്യമങ്ങളെ കൈകാര്യം ചെയ്യാനുള്ള ചുമതലയിൽ നിന്ന് രൺദീപ് സുർജാവാലെയെ നീക്കിയതായി പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി
സുർജെവാല തുടരും. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിരത്തിൻ്റെ തുടർച്ചയായാണ് മാറ്റമെന്നാണ് സൂചന.