ബംഗാളിൽ കോൺഗ്രസുമായി ചേരുന്നതിൽ തടസ്സമില്ല; ബിമൻ ബോസ് വീണ്ടും

ബംഗാളിൽ കോൺഗ്രസുമായി ചേരുന്നതിൽ തടസ്സമില്ല; ബിമൻ ബോസ് വീണ്ടും

കൊൽക്കത്ത| aparna shaji| Last Modified ബുധന്‍, 20 ഏപ്രില്‍ 2016 (18:24 IST)
ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കുന്നതിന് യാതോരു തടസ്സവുമില്ലെന്ന് സി പി എം പൊളിറ്റിക് ബ്യൂറോ അംഗം ബിമൻ ബോസ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ജയിക്കുന്നതെങ്കിൽ പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ അവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് പാർട്ടി നേതാക്കൾ പ്രചരണം നടത്തുന്നത് ശരിയല്ലെന്നും കോൺഗ്രസുമായി സഖ്യത്തിനോ അവരുമായി ചേരാനോ സി പി എമ്മിനു താൽപര്യമില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവർത്തിക്കുകയാണ്. ഇത് കേന്ദ്രനേതൃത്വത്തിൽ ഭിന്നത രൂപീകരിക്കാൻ കാരണമാകുമെന്നുമാണ് യച്ചൂരി അറിയിച്ചത്.

അതേസമയം കോൺഗ്രസുമായി പരിപാടികളിൽ പങ്കെടുത്തെന്ന വാർത്ത സത്യമല്ലെന്ന് അദ്ദേഹം അറിയിച്ചു. സി പി എമ്മിന്റെ പ്രചരണ റാലിക്ക് കോൺഗ്രസിനെ ക്ഷണിച്ചുവെന്ന യെച്ചൂരിയുടെ വാദത്തെ എതിർക്കുകയും ചെയ്തു. റാലിയിൽ കോൺഗ്രസിനെ ക്ഷണിക്കാറില്ലെന്നും ബിമൻ ബോസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :