‘മോഡി കള്ളം പറച്ചില്‍ ശീലമാക്കിയ ആള്‍’

ന്യൂഡല്‍ഹി| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (08:00 IST)
മോഡി കള്ളം പറച്ചില്‍ ശീലമാക്കിയ ആളെന്ന് കോണ്‍ഗ്രസ്. ഹരിയാന നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റോബര്‍ട്ട് വദ്രയുടെ ഡിഎല്‍എഫ് ഭൂമിയിടപാടിനെ മോഡി നിശിതമായി വിമര്‍ശിച്ചതാണ്
കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്.

മോഡി കള്ളം പറച്ചില്‍ ശീലമാക്കിയാളാണെന്ന് കോണ്‍ഗ്രസ് വക്താവ്
ഷക്കീല്‍ അഹമ്മദ് കുറ്റപ്പെടുത്തി. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി ഇത്തരത്തില്‍ കള്ളം പറയുന്നത്
കുറ്റകരമാണ്. പൊതുജനത്തെയും
തെരഞ്ഞെടുപ്പ് കമ്മീഷനെയും തെറ്റിദ്ധരിപ്പിക്കുകയാണ്
ഇതുവഴി മോഡി ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :