'പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴി എന്റേതാണ്';കോഴികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കര്‍ഷകന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ജൂണ്‍ 2023 (12:02 IST)
പെരുമ്പാമ്പ് വിഴുങ്ങിയ കോഴികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കര്‍ഷകന്‍.മന്ത്രി അഹമ്മദ് ദേവര്‍കോവിലിനു മുമ്പിലും അദ്ദേഹം പരാതിയുമായി എത്തി. വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്തിന് എത്തിയതായിരുന്നു മന്ത്രി. പാമ്പ് സര്‍ക്കാരിന്റേതാണെങ്കില്‍ കോഴി എന്റേതാണ് നഷ്ടപരിഹാരം ലഭിക്കണം എന്നായിരുന്നു കര്‍ഷകനായ കെ.വി. ജോര്‍ജിന്റെ നിലപാട്.നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഒരു വര്‍ഷത്തോളമായി ശ്രമങ്ങള്‍ നടത്തിവരികയാണ് കര്‍ഷകന്‍.



കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു കര്‍ഷകന്റെ കോഴിക്കൂട്ടില്‍ പെരുമ്പാവൂര്‍ കയറുകയും കൂട്ടിലുണ്ടായിരുന്ന കോഴികളെ എല്ലാം വീഴുകയും ചെയ്തത്. വിവരമറിഞ്ഞ് എത്തിയ വനപാലകര്‍ പെരുമ്പാമ്പിനെ പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിട്ടു.

പലതവണ ശ്രമിച്ചിട്ടും തനിക്ക് അനുകൂലമായി ഒന്നും സംഭവിക്കാത്തതിനാല്‍ മന്ത്രിയെ നേരില്‍ കാണാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു. അദാലത്തില്‍ വെച്ച് കലക്ടറെയും സബ് കളക്ടറെയും മന്ത്രിയെയും കണ്ട് തന്റെ ആവശ്യം അവതരിപ്പിച്ചു. എന്നാല്‍ ഇവരില്‍നിന്ന് അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിലും പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് പറഞ്ഞ മന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ജോര്‍ജ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :