കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം: അഞ്ചു മരണം, 40 പേരെ കാണാതായി

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (15:43 IST)
കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി. നിരവധി വീടുകള്‍ തകര്‍ന്നു. കശ്മീരിലെ കിഷ്ത്വാറിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇന്നുരാവിലെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ദുരന്തത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഉണ്ട്. ഒന്‍പതു വീടുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡുകള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :