ഹൗറ:|
Last Modified ശനി, 26 ജൂലൈ 2014 (12:56 IST)
ക്ലാസിലിരുന്ന് സംസാരിച്ച കുറ്റത്തിന് പശ്ചിമ ബംഗാളില്‍
അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ
ഇരുമ്പ്
ചങ്ങല കോണ്ട് അടിച്ചു. പശ്ചിമ ബംഗാളിലെ
ഹൌറ ജില്ലയിലെ ഒരു സ്വകാര്യസ്കൂളില്‍ വ്യാഴായിച്ചയാണ് സംഭവം നടന്നത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയ്ക്കാണ് അധ്യാപകന്റെ ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്. പൊലീസില്‍ പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അധ്യാപകന്റെ ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്. സംഭവത്തില്‍
സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ജയപ്രകാശ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു
കുട്ടികളുടെ മേലുള്ള ക്രൂരതകള്‍ രാജ്യത്ത് തുടര്‍ക്കഥയാകുകയാണ്. നേരത്തെ അന്ധവിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി അടിക്കുന്ന ദൃശ്യങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചിരുന്നു.