ശ്രീനു എസ്|
Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (09:58 IST)
പോക്സോ കേസ് പ്രതിയോട് ഇരയെ വിവാഹം കഴിക്കുമോയെന്ന് ചോദിച്ചെന്ന വാര്‍ത്ത വ്യാജമാണെന്നും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും സുപ്രീം കോടതി ചിഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ പറഞ്ഞു. പ്രതിയുടെ അഭിഭാഷകനോട് പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ പോകുകയാണോയെന്നാണ് ചോദിച്ചത്. ഇത് തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണുണ്ടായതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബലാത്സംഗത്തിന് ഇരയായ 14കാരിയുടെ ഗര്‍ഭഛിദ്രം സംബന്ധിച്ച ഹര്‍ജിപരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം ഉണ്ടായത്. സ്ത്രീകള്‍ക്ക് കോടതി വലിയ ആദരവാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.