ട്രംപിന്റെ ഇന്ത്യാസന്ദർശനം: അഹമ്മദാബാദിൽ ചേരികൾ മറയ്‌ക്കാൻ അരകിലോമീറ്റർ നീളത്തിൽ മതിൽ നിർമിക്കുന്നു

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (16:13 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാസന്ദർശനത്തിനോടനുബന്ധിച്ച് അഹമ്മദാബാദിൽ ചേരികൾ മറയ്‌ക്കാൻ കൂറ്റൻ നിർമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോ പോകുന്ന വഴിയും പരിസരവും മോടി കൂട്ടുന്നതിന്റെ ഭാഗമായാണ് മതിൽ നിർമാണം.

ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ദിര ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായുള്ള ചുവരുകളുടെ നിര്‍മാണം ആരംഭിച്ചതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്‌തത്. അഞ്ഞൂറോളം കുടിലുകൾ സ്ഥിതി ചെയ്യുന്ന ശരണ്യവാസ് എന്ന ഈ ചേരി പ്രദേശത്ത് 2500ഓളം ആളുകളാണുള്ളത്.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഗാന്ധിനഗറിലേക്കുള്ള റോഡിന് സമീപത്തെ ചേരിപ്രദേശം മറച്ചുകൊണ്ട് 6-7 അടി ഉറത്തിൽ അര കിലോമീറ്ററോളം ദൂരത്തിലാണ് ഭിത്തി നിർമിക്കുന്നത്.അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :