രേണുക വേണു|
Last Modified വെള്ളി, 9 ഡിസംബര്‍ 2022 (15:39 IST)
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. 2017 ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നെങ്കില്‍ 2022 ഒക്ടോബര്‍ വരെ 1,83,741 ആയി ഉയര്‍ന്നു. വെള്ളിയാഴ്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ച കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2015 ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 1,31,489 ആയിരുന്നു. 2016 ല്‍ അത് 1,41,603 ആയി ഉയര്‍ന്നു.
2017 - 1,33,049
2018 - 1,34,561
2019 - 1,44,017
2020 - 85,256
2021 - 1,63,370
എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.