മതം ദേശീയതയെ നിർണയിക്കുന്ന ആശയം പാകിസ്ഥാന്റേത്, പൗരത്വഭേദഗതി ബില്ലിനെതിരെ ശശി തരൂർ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഡിസം‌ബര്‍ 2019 (20:04 IST)
നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്സ് എം പി ശശിതരൂർ.
പൗരത്വഭേദഗതി ബില്ലിനെ പൂർണമായും എതിർക്കുകയാണെന്നും ഇത്തരമൊരു ബിൽ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണെന്നും തരൂർ പറഞ്ഞു.

അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പൗരത്വഭേദഗതി ബിൽ പാസാക്കാൻ ബി ജെ പി സർക്കാർ നീക്കം തുടരുന്നതിനിടെയാണ് തരൂർ വിമർശനവുമായി രംഗത്ത് വന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വിവേചനം കാണിക്കാൻ കഴിയില്ലെന്നും ഒരു
തരത്തിലും അത് അംഗീകരിച്ചുകൊടുക്കുവാൻ സാധിക്കില്ലെന്നും തരൂർ വ്യക്തമാക്കി.

സർക്കാർ നിലവിൽ എടുത്തിരിക്കുന്ന തീരുമാനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഘ്യാശാസ്ത്രത്തെ കൂടുതൽ അസ്വസ്ഥമാക്കുമെന്നും. മതമല്ല ദേശിയതയെ നിർവചിക്കുന്നതെന്ന് ഗാന്ധിയും നെഹ്റുവും അംബേദ്ക്കറും പറഞ്ഞത് നമ്മൾ ഓർക്കണമെന്നും പറഞ്ഞ തരൂർ മതമാണ് ദേശീയതയെ നിർവചിക്കുന്നതെന്ന ആശയം പാകിസ്ഥാന്റെയാണെന്നും ഇന്ത്യ എന്നത് എല്ലാ വിഭാഗങ്ങൾക്കും തുല്യമായ അവകാശങ്ങളുള്ള രാജ്യമാണെന്നും കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :