സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:29 IST)
മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ വച്ച് പാസ്റ്ററെ മര്‍ദ്ദിച്ച് അക്രമികള്‍. റായ്പൂരിലാണ് പൊലീസ് സ്റ്റേഷനില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ അക്രമികള്‍ മര്‍ദ്ദിച്ചത്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ പാസ്റ്ററെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടെ തീവ്ര വലതുപക്ഷ അനുഭാവികള്‍ ഇവിടെ എത്തുകയും പാസ്റ്ററെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.