ചൈന പാകിസ്ഥാനെ പിന്തുണയ്ക്കരുതെന്ന് കിരണ്‍ റിജു

ശ്രീനഗര്‍| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (13:04 IST)
പാക്കിസ്ഥാന്റെ ഇന്ത്യയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്
പിന്തുണ നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു. നേരത്തെ പാകിസ്ഥാന്‍ സൈന്യത്തിന് ചൈന ആയുധ പരിശീലനം നല്‍കുന്നുവെന്ന് രഹസ്യാന്വേഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

ഈ സാഹചര്യത്തിലാണ് റിജു ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന പ്രവര്‍ത്തനത്തില്‍ പിന്തുണ നല്‍കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ സംഭവത്തില്‍ ഇന്ത്യയുടെ ആശങ്ക ചൈനയെ അറിയിച്ചതായും കിരണ്‍ റിജു പറഞ്ഞു.

ഇതു കൂടാതെ അതിര്‍ത്തിയിലെ ഇന്ത്യയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ റിജു ന്യായീകരിച്ചു. ലഡാക്കിലും ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഉള്ളവരും ഇന്ത്യക്കാര്‍ തന്നെയാണ്. അവര്‍ക്കും വികസനത്തിനുള്ള അവകാശം ഉണ്ട്. അതിര്‍ത്തിപ്രദേശങ്ങളിലെ വികസനത്തിനായി 20,000 കോടി രൂപ മാറ്റിവച്ചതായും കിരണ്‍ റിജു അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :