വെബ്ദുനിയ ലേഖകൻ|
Last Modified ശനി, 20 ജൂണ്‍ 2020 (11:03 IST)
ഡൽഹി: അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സൈനിക നീക്കം ശക്തിപ്പെടുത്തി ഇന്ത്യ. അതിർത്തി പ്രദേശമായ ടെപ്‌സാങ്ങിൽ ചൈന ടാങ്കുകളും ആയുധങ്ങളും വിന്യസിച്ചു. ഇന്ത്യൻ സേന കിഴക്കൻ ലഡാക്കിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു, അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ലേയിലെ ബേസ് ക്യാംപിൽ യുദ്ധ വിമാനങ്ങൾ പൂർണ സജ്ജമാണ്. ഇന്നലെയും സൈനിക തലത്തിൽ ചർച്ചകൽ നടന്നു എങ്കിലും സംഘർഷ സാധ്യധ ഇപ്പോഴും നിലനിൽക്കുന്നു.
ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ വ്യോമ കേന്ദ്രങ്ങളായ അസമിലെ തേസ്പുർ, ഛബുവ, മോഹൻബാരി, ഉത്തർപ്രദേശിലെ ബറേലി, ഗോരഖ്പുർ എന്നീ താവളങ്ങളിലും വ്യോമ സേന പടയൊരുക്കം നടത്തുന്നുണ്ട്. വ്യോമ സേന മേധാവി ലഡാക്കിൽ തന്നെ തുടരുകയാണ്. സുഖോയ് 30, എംകെഐ, മിറാഷ് 2000, ജാഗ്വർ. എന്നീ യുദ്ധ വിമാനങ്ങളും, സൈനികരെ എത്തിയ്ക്കുന്നതിനായുള്ള ചിനുക് ഹെലികോപറുകളും ബേസ് ക്യാംപുകളിൽ സുസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.