ചൈനയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാനേയും ഉള്‍പ്പെടുത്തി

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 13 ജൂലൈ 2015 (15:51 IST)
ചൈനയുടെ കടുത്ത എതിര്‍പ്പ് മറികടന്ന് ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാനേയും ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബംഗാൾ ഉൾക്കടലിലാണ് മലബാര്‍ നാവികാഭ്യാസം നടത്തുന്നത്. നരേന്ദ്രമോഡി അധികാരമേറ്റ ശേഷം ജപ്പാനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

2007 ൽ ബംഗാൾ ഉൾക്കടലിൽ , ജപ്പാൻ , ആസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ചേർന്ന് നടത്തിയ നാവികസേനാഭ്യാസത്തെ തുടർന്ന് പ്രതിഷേധം അറിയിച്ചിരുന്നു . പിന്നീട് വടക്കു പടിഞ്ഞാറൻ പസഫികിൽ നടന്ന അഭ്യാസത്തിൽ 2009 ലും , 2014 ലും മാത്രമാണ് ജപ്പാനെ ഉൾപെടുത്തിയത്. ഈസ്ഥിതിക്കാണ് മാറ്റം വരുത്തുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ജപ്പാന്റെ സാന്നിധ്യത്തിന്റെ ചൈന എപ്പോളും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ ഈ എതിര്‍പ്പ് കണക്കാക്കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം. പത്തൊൻപതാം മലബാർ നാവികസേനാഭ്യാസമാണ്
വരുന്ന ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ നടക്കുക. എന്നാല്‍ പുതിയ തീരുമാനത്തൊട് ചൈന പ്രതികരിച്ചിട്ടില്ല. നേരത്തെ ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ സ്വത്തല്ല എന്ന് പറഞ്ഞ് ചൈഅന്‍ പ്രകോപനം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :