ശ്രീനു എസ്|
Last Modified വ്യാഴം, 13 മെയ് 2021 (21:47 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 37 ജഡ്ജിമാര്‍ മരണപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. മൂന്ന് ഹൈക്കോടതി ജഡ്ജിമാരും 34 വിചാരണ കോടതി ജഡ്ജിമാരാണ് മരണപ്പെട്ടത്. അതേസമയം 106 ഹൈക്കോടതി ജഡ്ജിമാരും വിചാരണ കോടതികളിലെ 2768 ജഡ്ജിമാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
കോടതി നടപടികള്‍ നിരീക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യവെയാണ് ചീഫ്ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.