2010ൽ അമിത് ഷാ പ്രതിക്കൂട്ടിലും ചിദംബരം മന്ത്രിക്കസേരയിലും; ഇന്ന് ഷാ മന്ത്രിക്കസേരയില്‍, പ്രതിക്കൂട്ടില്‍ ചിദംബരം

Last Modified വ്യാഴം, 22 ഓഗസ്റ്റ് 2019 (17:13 IST)
ഐഎന്‍എക്‌സ് മീഡിയ കേസിൽ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്നലെ രാത്രിയോടെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ ദിവസങ്ങളായി നടന്നുവരുന്ന നാടകീയരംഗങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് കര്‍ട്ടന്‍ വീണു. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് മുന്‍ ധനമന്ത്രി പി ചിദംബരംകുരുക്കിലായത്.

സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയ്ക്ക് പരിധിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയതിന്റെ പേരിലാണ് ചിദംബരം കുടുങ്ങിയത്.

എന്നാല്‍ എല്ലാ പഴുതുകളുമടച്ച് ഇത്രയേറെ നാടകീയമായ ഒരു നീക്കത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായ രീതിയില്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതോടെ ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിദംബരത്തെ പരമാവധി നാണംകെടുത്തണമെന്ന ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കമെന്ന തരത്തിലുള്ള ആക്ഷേപം ശക്തമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :