ചെന്നൈ പ്രളയദുരന്തം പ്രധാനമന്ത്രി കണ്ടു; 1000 കോടി രൂപയുടെ ധനസഹായം

ചെന്നൈ| JOYS JOY| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2015 (17:13 IST)
ചെന്നൈയില്‍ പ്രളയദുരന്തത്തില്‍പ്പെട്ട പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹെലികോപ്‌ടറില്‍ ആകാശയാത്രയിലൂടെ വീക്ഷിച്ചു. തമിഴ്നാട് ഗവര്‍ണര്‍ റോസയ്യയും ഒപ്പമുണ്ടായിരുന്നു. പ്രളയത്തില്‍ അകപ്പെട്ട തമിഴ്നാടിന് 1000 കോടി രൂപയുടെ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രളയബാധിത പ്രദേശങ്ങളുടെ സ്ഥിതി ഹെലികോപ്‌ടര്‍ നിരീക്ഷണത്തിലൂടെ വിലയിരുത്തിയിരുന്നു.
ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളുടെ
അവസ്ഥയാണ് ആകാശയാത്രയിലൂടെ മുഖ്യമന്ത്രി നിരീക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :