ചെന്നൈ സെന്‍ട്രല്‍ രാജ്യത്തെ ആദ്യ വൈ-ഫൈ കണക്‌ടഡ്‌ റെയില്‍വെ സ്‌റ്റേഷന്‍

ചെന്നൈ| Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (09:59 IST)
ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷന്‍ വൈ-ഫൈയാവുന്നു. ഇതോടെ ഇന്ത്യയിലെ ആദ്യ വൈ-ഫൈ കണക്‌ടഡ്‌ റെയില്‍വെ സ്‌റ്റേഷന്‍ എന്ന ഖ്യാതി ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റേഷന് സ്വന്തമാകും. പദ്ധതിയുടെ ഔപചാരിക ഉദ്‌ഘാടനം വെളളിയാഴ്‌ച കേന്ദ്ര റയില്‍വെ മന്ത്രി ഡി വി സദാനന്ദഗൗഡ നിര്‍വഹിച്ചു.

അറുപത്‌ ലക്ഷം രൂപയാണ്‌ പദ്ധതി ചെലവ്‌. സ്‌റ്റേഷനില്‍ 60 മീറ്റര്‍ ചുറ്റളവില്‍ 512 കെപിബിഎസ്‌ ബാന്‍ഡ്‌വിഡ്‌ത്ത് കണക്‌ടിവിറ്റി ഉറപ്പാക്കാന്‍ പ്രത്യേക സിഗ്നല്‍ ബൂസ്‌റ്റര്‍ സ്‌ഥാപിക്കുമെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.

സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക്‌ ഇടതടവില്ലാതെ വൈ-ഫൈ സേവനം ഉപയോഗിക്കാനാവും. ആദ്യ മുപ്പത്‌ മിനിറ്റില്‍ സേവനം തികച്ചും സൗജന്യമായിരിക്കും. കൂടുതല്‍ സമയത്തിന്‌ ഓണ്‍ലൈന്‍ പേയ്മെന്റ്‌ നടത്തിയാല്‍ മതിയാവും. വൈ-ഫൈ ഉപയോഗിക്കാന്‍ ഒറ്റത്തവണ പാസ്‌വേര്‍ഡായിരിക്കും നല്‍കുക. സംവിധാനത്തിലൂടെ ഡാറ്റാ ഡൗണ്‍ലോഡിന്‌ നിയന്ത്രണമൊന്നുമില്ല.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :