ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 13 ജൂണ്‍ 2015 (13:34 IST)
ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ചണ്ഡിഗഡ് ആണെന്ന് പഠനം. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയെ പിന്തള്ളിയാണ് ചണ്ഡീഗഡ് സന്തോഷക്കാരുടെ നഗരമായത്. ഇലക്ട്രോണിക്ക് ഭീമന്മാരായ എല്‍ജി തങ്ങളുടെ ഉപയോക്താക്കളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാ കൊല്ലവും സംഘടിപ്പിക്കുന്ന എല്‍ജിയുടെ സര്‍വേയെ ഗുഡ് ഹാപ്പീനസ് സ്റ്റഡി എന്നാണ് വിളിക്കുന്നത്.
വ്യക്തികള്‍ തമ്മിലുള്ള വിശ്വാസം, ആദരവ്, വിജയം, അംഗീകാരം എന്നിങ്ങനെ ഒരു വ്യക്തിക്കും നഗരത്തില്‍ ലഭിക്കുന്ന ജീവിത സാഹചര്യങ്ങളാണ് ഈ പഠനത്തിന് വിധേയമാക്കിയത്.
ചണ്ഡിഗഡിന് പിന്നാലെ, ലഖ്നൗ, ദില്ലി, ചെന്നൈ, ബാംഗലൂരു എന്നിവയാണ് സന്തോഷം നിറയുന്ന നഗരങ്ങള്‍. 16 നഗരങ്ങളില്‍ 2,424 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഐഎംആര്‍ബി ഇന്‍റര്‍നാഷണലാണ് എല്‍ജിക്കായി സര്‍വേ നടത്തിയത്. വരും വര്‍ഷങ്ങളിലും ഇത്തരം സര്‍വേ സംഘടിപ്പിക്കുമെന്ന് എല്‍ജി ഇന്ത്യ എംഡി സൂ ക്വാന്‍ അറിയിച്ചു.