കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങൾക്ക് 11,092 കോടി, കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 4 ഏപ്രില്‍ 2020 (08:12 IST)
ഡൽഹി: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് 11,092 കോടി നൽകാൻ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് ഫണ്ടിന് കീഴിലാണ് ധനസഹായം നൽകുക. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് ധനഹസഹായം നൽകുമെന്ന് നേരത്തെ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും, രോഗ നിർണയത്തിനും ചികിത്സയ്ക്കും ഫണ്ട് വിനിയോഗിയ്ക്കാൻ സാധിയ്ക്കും.

ക്വറന്റീൻ കേന്ദ്രങ്ങൾ സജ്ജികരിക്കുന്നതിനും, പരിശോധനാ ലാബുകൾ ആരംഭിക്കുന്നതിനും ആരോഗ്യ ഉപകരണങ്ങൾ വാങ്ങുന്നതിനും, മുനിസിപ്പാലിറ്റി, പൊലീസ്, അഗ്നി‌ശമന സേന തുടങ്ങിയ മേഖലകളിലേയ്ക്കും പണം വിനിയോഗിയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുണ്ടായിരികും. 2020-21 വർഷത്തെ ദുരന്തനിവാരണ മാനേജ്മെന്റ് ഫണ്ടിന്റെ ആദ്യ ഗഡു എന്ന നിലയിലാണ് അടിയന്തര സഹായം എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :