വാക്‌സിൻ നയത്തിൽ മാറ്റം വന്നേക്കും, കേന്ദ്രീകൃത സംഭരണം പരിഗണനയിലെന്ന് നിർമല സീതാരാമൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (16:28 IST)
വാക്‌സിൻ നയത്തെ ചൊല്ലി കേന്ദ്രത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽ നയം മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്രീകൃത വാക്‌സിൻ സംഭരണം എന്ന നിർദേശം സർക്കാർ പരിഗണിക്കുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതിനാൽ കൂടുതൽ പണം നീക്കിവെയ്‌ക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

18നും 44നും ഇടയിൽ പ്രായമായവർക്കുള്ള വാക്‌സിൻ വിതരണത്തെ ചൊല്ലി വ്യാപകമായ വിമർശനമാണ് കേന്ദ്രത്തിനെതിരെയുള്ളത്. ചില സംസ്ഥാനങ്ങൾക്ക് കമ്പനികൾ നേരിട്ട് വാക്‌സിൻ നൽകില്ലെന്ന് അറിയിച്ചതും, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉള്ള വ്യത്യസ്‌ത വാക്‌സിൻ വിലകളും വലിയ വിമർശനത്തിനെതിരാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കേന്ദ്രം വാക്‌സിൻ സംഭരിക്കാൻ തയ്യാറാകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നയം മാറ്റം വരുത്തുന്നതടക്കമുള്ള നടപടികൾ കേന്ദ്രം പരിഗണിക്കുന്നത്.

ന്യായമായ വിലയ്ക്ക് വാക്‌സിൻ സംഭരിച്ച് നൽകികൂടെയെന്ന് കേന്ദ്രത്തിനോട് കഴിഞ്ഞദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :