മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ കേസെടുക്കാം, പുതിയ നിയമം വരുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2019 (13:26 IST)
ഡൽഹി: വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കാത്ത മാരുമക്കൾക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് പുതിയ നിയമം ഒരുങ്ങുന്നു. 2007ലെ വയോജന സംരക്ഷണ നിയമം ഭേതംഗതി ചെയ്താണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. കാരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് പാർലമെന്റിൽ ഉടൻ അവതരിപ്പിച്ചേക്കും.

പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്കെതിരെ കേസെടുക്കാൻ ബില്ലി നിഷ്ക്ർശിക്കുന്നുണ്ട്. മരുമക്കളിൽ നിന്നും 10000 രൂ‍പ നഷ്ടപരിഹാരമായി ഈടാക്കും എന്ന വ്യവസ്ഥ ഒഴിവാക്കി പകരം, കൂടുതൽ വരുമാനമുള്ളവർ കൂടുതൽ തുക നഷ്ടപരിഹാരമായി നൽകണം എന്ന വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്.

എൺപത് വയസിന് മുകളിൽ പ്രായമുള്ളവർ നൽകുന്ന പരാതികൾക്ക് മുൻഗണന നൽകണം എന്ന് നിയമത്തിൽ നിർദേശം ഉണ്ട്. നിയമം ലംഘിക്കുന്നവർ നഷ്ടപരിഹാരം നൽകുന്നതിന് പുറമേ മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയോ, 5,000 രൂപ പിഴയൊടുക്കുകയോ വേണ്ടിവരും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും മുതർന്ന പൌരൻ‌മാർക്കായി നോഡൽ ഓഫീസർമാരെ നിയമിക്കണം എന്നും അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോധികരെ ശുശ്രൂശിക്കുന്ന സംഘടനകൾ രജിസ്റ്റർ ചെയ്യണം എന്നും നിയമത്തിൽ നിർദേശം ഉണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :