Sumeesh|
Last Modified ബുധന്‍, 18 ഏപ്രില്‍ 2018 (17:03 IST)
ന്യൂഡൽഹി: ഇന്ത്യയിലെ ടെലിവിഷൻ ഉപഭോക്താക്കൽ ഏതൊക്കെ ചാനലുകൾ കാണുന്നു അതിന്റെ തോതെത്ര തുടങ്ങിയ വിവരങ്ങൾ ഇനി കേന്ദ്ര സർക്കാരിനും അറിയണം. ഇതിനായി ടെലിവിഷൻ സെറ്റ് ടോപ്പ് ബോക്സുകളിൽ പ്രത്യേഗം തയ്യാറാക്കിയ ചിപ്പുകൾ സ്ഥാപിക്കാൻ ട്രായ് കമ്പനികൾക്ക് നിർദേശം നൽകി.
മിക്ക ടെലിവിഷൻ സർവ്വീസ് പ്രൊവൈഡർമാരും ചിപ്പുകൾ ബോക്സുകൾക്കുള്ളിൽ സ്ഥാപിക്കാനായി തയ്യാറെടുത്തു കഴിഞ്ഞു. ഏതൊക്കെ ചാനലുകൾ കാണുന്നു അത് എത്ര നേരം കാണുന്നു തുടങ്ങി ടെലിവിഷൻ ചാനൽ റേറ്റിങ്ങിൽ ലഭ്യമാക്കുന്നതിനു സാമാനമായ വിവരങ്ങൾ ആധികാരികമായി ശേഖരിക്കുന്നതിനു വേണ്ടിയാണ് പുതിയ നടപടി എന്നാണ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നൽകുന്ന വിശദീകരണം
കമ്പനികൾ പുതുതായി നൽകുന്ന സെറ്റ് ടോപ്പ് ബോക്സുകളിലായിരിക്കും ചിപ്പുകൾ ഘടിപ്പിക്കുക. നിലവിൽ വീടുകളിൽ
സ്ഥപിചിട്ടുള്ള ബോക്സുകളിൽ ചിപ്പ് ഘടിപ്പിക്കുമൊ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇത് നടപ്പിലാക്കുന്നതോടുകൂടി പരസ്യദാതാക്കള്‍ക്കും ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി(ഡിഎവിപി)യ്ക്കും ക്രത്യമായ രീതിയിൽ ധന വീനിയോഗം നടത്താനാകും എന്നാണ് ട്രായ് പറയുന്നത്.
അതേസമയം നടപടി വ്യക്തികളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നടിപടിയെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചാനലുകൾ കണ്ടെത്തി അവയിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകി മുതലെടുപ്പ് നടത്താനാണ് ഇത്തരം സംവിധാനങ്ങൾ കൊണ്ടുവരുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാൽ ട്രായ്‌യുടെ ശുപാർശ നടപ്പിലാക്കുക മാത്രമാണ് ചെയ്തത് എന്നാണ് കേന്ദ്ര സർക്കാർ വാദം.