LPG Price: ലക്ഷ്യം തിരഞ്ഞെടുപ്പ്, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 200 രൂപ കുറച്ചു; ഇന്നുമുതല്‍ പ്രാബല്യത്തില്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം അവസാനത്തോടെ പല സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്

രേണുക വേണു| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (08:33 IST)

LPG Price: രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 200 രൂപ കുറച്ചു. ഇന്നുമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 14.2 കിലോ സിലിണ്ടറിന് 1,103 രൂപയായിരുന്നു വില. ഇന്നുമുതല്‍ അത് 903 രൂപയായി കുറയും. അതേസമയം പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 400 രൂപയാണ് വില കിഴിവ്. ഇവര്‍ക്ക് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ 703 രൂപയ്ക്ക് ലഭിക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പാചകവാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം അവസാനത്തോടെ പല സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് പാചകവാതകത്തിന്റെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. 'രക്ഷാബന്ധന്‍ സമ്മാനം' എന്നാണ് പാചകവാതകത്തിന്റെ വില കുറച്ച നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പാവപ്പെട്ടവരുടെയും മധ്യവര്‍ഗത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കുമെന്ന് മോദി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :