ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ചൊവ്വ, 17 ജൂണ്‍ 2014 (08:42 IST)
അധികാരത്തിലെത്തിയതിനു പിന്നാലെ യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കേരളാ ഗവര്‍ണര്‍ ഷീലാ ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു.
ഷീലാ ദീക്ഷിതിനു പിന്നാലെ രാജസ്ഥാന്, ത്രിപുര, ഗുജറാത്ത്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോടും കേന്ദ്രം രാജി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വമിയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
മലയാളികളായ കെ. ശങ്കരനാരായണന്(മഹാരാഷ്ട്ര), എം.കെ. നാരായണന്(പശ്ചിമ ബംഗാള്‍) എന്നിവരോടും രാജി വയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാജി ആവശ്യം എഴുതി നല്കാന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ ശങ്കരനാരായണ് വെട്ടീലാക്കി.
ഡല്‍ഹി നിയമസഭയിലെ ദയനീയ പരാജയത്തിനു ശേഷം രാഷ്ട്രീയത്തില്‍ നിന്നും മാറി നിന്ന ഷീല ദീക്ഷിത് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് യുപിഎ സര്‍ക്കാര്‍ കേരളാ ഗവര്‍ണറായി നിയമിച്ചത്.