ന്യൂഡൽഹി|
aparna shaji|
Last Modified ശനി, 21 മെയ് 2016 (14:47 IST)
സി ബി എസ് ഇ പ്ലസ് ടു ലഫം പ്രഖ്യാപിച്ചു. പെൺകുട്ടികൾക്ക് 88.58 ശതമാനവും ആൺകുട്ടികൾക്ക് 78.85 ശതമാനവും വിജയം കാഴ്ച വെച്ചു. വിജയ ശതമാനം ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ്. ഇവിടെ 97.61 ശതമാനം വിജയമുണ്ടായി. 92.63 ശതമാനം കൈവരിച്ച് ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്.
ദില്ലി മോണ്ട്ഫോര്ട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനി സുകൃതി ഗുപ്തയാണ് 500ല്‍ 497 മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയത്. 10,67,900 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 10,40,368 പേരായിരുന്നു കഴിഞ്ഞ വർഷം പരീക്ഷ എഴുതിയത്. എല്ലാ റീജണുകളിലേയും ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. www.results.nic.in,www.cbseresults.nic.in and www.cbse.nic.in. എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഫലമറിയാം.