ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക്

ചെന്നൈ| അനീഷ് മാത്യു| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2019 (10:59 IST)
മദ്രാസ് ഐഎടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക്.
തമിഴ്‍നാട് സർക്കാർ ഈ കേസ് സി ബി ഐക്ക് വിടാൻ ശുപാര്ശ ചെയ്യുകയായിരുന്നു. ഫാത്തിമയുടെ കുടുംബത്തിന് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻറെ ഉറപ്പ് ലഭിച്ചിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ പൊതു സമൂഹത്തിന് ചില അവ്യക്തതകൾ ബാക്കിയുണ്ട്. അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കുടുംബം നേരത്തെ പറഞ്ഞത്.

നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കോട്ടൂർ പുരം പൊലീസിന്റെ നടപടികളെ കുറിച്ചു മാത്രമാണ് കേന്ദ്രത്തിന് പരാതി നൽകിയതെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ് പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :