ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 15 ഡിസംബര്‍ 2015 (19:06 IST)
ഡല്‍ഹിയില്‍
സി ബി ഐ നടത്തിയ റെയ്ഡില്‍ രാജേന്ദ്രകുമാറിന്റെ വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ മൂല്യമുള്ള വിദേശപണം കണ്ടെത്തി. ഇതിന് പുറമേ 2.4 ലക്ഷം രൂപയും പിടിച്ചെടുത്തതായി സി ബി ഐ വ്യക്തമാക്കി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് രാജേന്ദ്രകുമാര്‍. ഡല്‍ഹിയില്‍ കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് നടത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് വിദേശപണം പിടിച്ചുവെന്ന വിവരം സി ബി ഐ പുറത്തു വിട്ടത്.
ചൊവ്വാഴ്ച ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി 14 സ്ഥലങ്ങളിലുമാണ് സി ബി ഐ റെയ്ഡ് നടത്തിയത്. മൂന്ന് അനധികൃത വസ്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.