ന്യൂഡല്‍ഹി|
സജിത്ത്|
Last Updated:
വെള്ളി, 29 ജൂലൈ 2016 (11:53 IST)
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ
സി ബി ഐ പ്രാഥമികാന്വേഷണം ആരംഭിച്ചു. ഗുരുതരമായ ക്രമക്കേടുകളും ഫണ്ട് തിരിമറിയും നടത്തിയെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തിരിച്ചറിയാത്ത ഭാരവാഹികള്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നതെന്ന് സി ബി ഐ അറിയിച്ചു.
വ്യക്തമായ എസ്റ്റിമേറ്റില്ലാതെയും അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിന്റെ അനുമതിയില്ലാതെയും
നാലു കോടിയില്‍ പരം രൂപ അസോസിയേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവാക്കിയെന്ന പരാതിയിലാണ് അന്വേഷണം. ടെന്‍ഡര്‍ വിളിക്കാതെയായിരുന്നു ഈ നടപടിയെന്നും കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിനായാണ് പണം ചെലവഴിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
വിവിധ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കാനായി നടത്തിയ ഭൂമിക്കച്ചവടത്തെക്കുറിച്ചും സി ബി ഐ അന്വേഷിക്കും. ക്രിക്കറ്റിന്റെ പുരോഗതിക്കായി കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചിരുന്ന ഗ്രാന്‍റുകള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായിരുന്നു ഭാരവാഹികള്‍ ഉപയോഗിച്ചിരുന്നതെന്ന ഗുരുതരമായ കാര്യവും സി ബി ഐയുടെ ശ്രദ്ധയില്‍പെട്ടു. ആദ്യമായാണ്
കെ സി എ ഭാരവാഹികള്‍ സി ബി ഐയുടെ നിരീക്ഷണത്തില്‍ വരുന്നത്.