ബംഗളൂരു|
Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (07:59 IST)
കാവേരി നദീജലതര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തില്‍ കര്‍ണാടകയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ അവസരം ഒരുങ്ങുന്നു. കേരളത്തിന്റെയും കര്‍ണാടകത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രയിന്‍ അനുവദിച്ചു.
ചൊവ്വാഴ്ച രാവിലെ 11.15ന് ബംഗളൂര്‍ സിറ്റി സ്റ്റേഷനില്‍ നിന്ന് ട്രയിന്‍ പുറപ്പെടും. തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും. കന്റോണ്‍മെന്റ്, കെ ആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
ഷൊര്‍ണൂര്‍ വഴിയാണ് ട്രയിന്‍ കടന്നു പോകുക. അതിനാല്‍, തന്നെ മലബാര്‍ ഭാഗത്തേക്ക് ഉള്ളവര്‍ക്കും ഈ ട്രയിന്‍ ഉപയോഗപ്പെടുത്താം. വടക്കന്‍ കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്കായി ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്പെഷ്യല്‍ ട്രയിനും സര്‍വ്വീസ് നടത്തുന്നതായിരിക്കും.