അഭിറാം മനോഹർ|
Last Updated:
വെള്ളി, 26 ഏപ്രില്‍ 2024 (12:33 IST)
'കാവേരി കാളിങ് മൂവ്മെന്റ് 'ന്റെ ഭാഗമായി ഈ വരുന്ന ഏപ്രില്‍ 28നു സമതലങ്ങളില്‍ കുരുമുളക് കൃഷിയെ സംബന്ധിച്ച് ഒരു മെഗാ പരിശീലനം നല്കുന്നു. തമിഴ്നാടിന്റെ 4 വിവിധ പ്രദേശങ്ങളില്‍ ( കോയമ്പത്തൂര്‍, പുതുക്കോട്ട, മയിലാടുത്തൂറൈ, കുഡ്ഡലൂര്‍ ) പരിശീലനം നടക്കുന്നതാണ്. തമിഴ്നാടിന്റെ ബഹുമാനപ്പെട്ട പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ. മെയ്യനാഥന്‍ ശിവ. വി പുതുക്കോട്ടയില്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് (ഏപ്രില്‍ 25) നു കോയമ്പത്തൂരില്‍ വെച്ച് നടന്ന പ്രെസ്സ് കോണ്‍ഫറന്‍സ് ല്‍ കാവേരി കാളിങ് മൂവ്മെന്റ് ന്റെ കോര്‍ഡിനേറ്റര്‍ ശ്രീ തമിഴ്മാരന് ഇങ്ങനെ പറഞ്ഞു 'ഭൂരിഭാഗം ആളുകളും വിചാരിക്കുന്നത് കുരുമുളക് കൃഷി മലപ്രദേശങ്ങളില്‍ മാത്രം കൃഷി ചെയ്യാവുന്നവ ആണെന്നാണ്. എന്നാല്‍ ഞങ്ങളുടെ അനുഭവപാടവത്തിലൂടെ സമതലങ്ങളിലും സാധ്യമാണെന്ന് ഞങ്ങള്‍ കണ്ടെത്തി.
പുതുക്കോട്ടയ്, കൂഡ്ഡലൂര്,മയിലാടുത്തൂറൈ എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ കാലങ്ങളായി സമതലങ്ങളില്‍ കുരുമുളക് കൃഷി ചെയ്തു വരുന്നവരാണ്. ഒരു ഏക്കര്‍ ല്‍ ഏകദേശം 6 ലക്ഷം വരെ വരുമാനം ലഭിക്കുന്നവരുമുണ്ട്. കയറ്റുമതി വിളയായും ചില കര്‍ഷകര്‍ ഇവയെ ഉപയോഗിക്കുന്നു. ഈ ഘടകങ്ങളെല്ലാം സൂക്ഷമമായി പരിശോദിച്ച ശേഷമാണ് ഇങ്ങനെ ഒരു പരിശീലനം നല്കി വരുന്നത്. ഈ വരുന്ന ഏപ്രില്‍ 28 നു തമിഴ്നാടിന്റെ 4 ഇടങ്ങളില്‍ ആയി മെഗാ ട്രെയിനിങ് പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പരമ്പരാഗത കര്‍ഷകര്‍ക്ക് പുറമെ തമിഴ്നാട്, കേരള, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഷിക ശാസ്ത്രജ്ഞരും പങ്കെടുക്കുന്നു. മികച്ച കുരുമുളകിന്റെ തിരഞ്ഞെടുപ്പ്, കുരുമുളക് നടുന്നതും പരിപാലനവും,വിളവെടുപ്പ് എന്നിവയെ കുറിച്ച് വിശദമായ ചര്‍ച്ച ഉണ്ടായിരിക്കും.
ആരോമാറ്റിക് ക്രോപ്സ് ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. സിമന്താ സൈക്കിയ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്,കഇഅഞ ഉൃ.മുഹമ്മദ് ഫൈസല്‍, പാരമ്പരഗത കുരുമുളക് കരഷകരായ ഉഉ തോമസ്, ഗഢ ജോര്‍ജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിക്കും.ഈ പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ള കര്‍ഷകര്‍ക്ക് 9442590081 അല്ലെങ്കില്‍ 9442590079 എന്നീ നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്. കോയമ്പത്തൂരിലെ പ്രോഗ്രാം പൊള്ളാച്ചി യില്‍ വെച്ച് ശ്രീ വള്ളുവന് എന്ന കര്‍ഷകന്റെ സാനിധ്യത്തില്‍ നടത്തപ്പെടുന്നതാണ്.