പതിനാലുകാരന്‍ ഉറങ്ങുന്നവരുടെമേല്‍ കാര്‍ ഓടിച്ചുക്കയറ്റി; 2മരണം

   കാര്‍ ഓടിച്ചുക്കയറ്റി , 2മരണം , അഹമ്മദാബാദ് , കുടുംബം
അഹമ്മദാബാദ്| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (14:27 IST)


വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു കുടുംബത്തിനുമേല്‍ പതിനാലുകാരന്‍ ഓടിച്ച കാര്‍ പാഞ്ഞു കയറി രണ്ടുപേര്‍ മരിച്ചു. സംഭവത്തില്‍
ആറ് പേര്‍ക്കു പരുക്കേറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. പതിനാലുകാരന്‍ ഓടിച്ച കാര്‍ കുടുംബത്തിനുമേല്‍ പാഞ്ഞു കയറുകയായിരുന്നു. ഈ സമയം ഇയാള്‍ ഒറ്റയ്ക്കായിരുന്നു കാറില്‍. 24 വയസ്സുള്ള യുവതിയും അവരുടെ ഭര്‍ത്താവിന്റെ സഹോദരനുമാണ് മരിച്ചത്. പരുക്കേറ്റവര്‍ എല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :