ആജീവാനന്തം ഒരു തൊഴിലെന്ന് കരുതിയല്ല കോണ്‍ഗ്രസിലേക്ക് വന്നത്: ശശി തരൂര്‍

  shashi tharoor , congress , BJP , Modi , കോണ്‍ഗ്രസ് , ശശി തരൂര്‍ , മോദി
ന്യൂഡൽഹി| Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (19:16 IST)
ആജീവാനന്ത കാലം ജോലിയെന്ന രീതിയിലല്ല കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എത്തിയതെന്ന് എംപി ശശി തരൂര്‍ എംപി. ട്വറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കോൺഗ്രസിലെത്തിയത്. വോട്ടിനും സീറ്റിനുമായി ആ ആശയങ്ങൾ ത്യജിക്കാൻ സാധിക്കില്ലെന്നും തരൂര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച്‌കൊണ്ട് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. മോദിയെ അനുകൂലിച്ചു സംസാരിച്ചതിൽ കെപിസിസി തരൂരിൽ നിന്നും വിശദീകരണം തേടിയിരുന്നു. കശ്മീർ വിഷയത്തിലും കേന്ദ്രസർക്കരിന് അനുകൂല നിലപാടാണ് തരൂർ സ്വീകരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :