സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 18 ഡിസംബര്‍ 2023 (10:21 IST)
2025ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഏഴുശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. ഡിസംബര്‍ 15ന് ആരോഗ്യമന്ത്രി ലോക്‌സഭയിലാണ് ഇക്കാര്യം പറഞ്ഞത്. 2018ലെ കാന്‍സര്‍ രോഗികളുടെ എണ്ണം 13,25,232 ആയിരുന്നു. 2019ല്‍ 13,58,415 ആയിരുന്നു. 2021ല്‍ 14,26,447 പേര്‍ക്കും കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നു. 2022ല്‍ ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം വന്നത്.
2,10,958 പേര്‍ക്കാണ് ഇവിടെ കാന്‍സര്‍ വന്നത്. രണ്ടാമത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടത്. 121717 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.