സിആര്‍ രവിചന്ദ്രന്‍|
Last Updated:
ബുധന്‍, 22 ജനുവരി 2025 (16:42 IST)
ഇടപാട്, പ്രൊമോഷണല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി രണ്ട് പ്രത്യേക ഫോണ്‍ നമ്പറിംഗ് ശ്രേണികള്‍ പിന്തുടരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ഇടപാട് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളെ വിളിക്കാന്‍ '1600xx' ഫോണ്‍ നമ്പറിംഗ് സീരീസ് മാത്രം ഉപയോഗിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ '140xx' എന്ന് തുടങ്ങുന്ന ഫോണ്‍ നമ്പറുകളിലൂടെ മാത്രം പ്രമോഷണല്‍ വോയിസ് കോളുകളും എസ്എംഎസുകളും ഏറ്റെടുക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മാര്‍ച്ച് 31-നകം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റിസര്‍വ് ബാങ്ക് നിയന്ത്രിത സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.