ബുർഹാൻ വാനി പാക് പിന്തുണയുള്ള ഭീകരന്‍; കശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ - രാജ്​നാഥ്​ സിംഗ്

കശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ ആണ്

 burhan wani , india pakistan relation issue , jammu kashmir , rajanath singh രാജ്​നാഥ്​ സിംഗ് , ബുർഹാൻ വാനി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 18 ജൂലൈ 2016 (20:50 IST)
കൊല്ലപ്പെട്ട ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി പാകിസ്​താൻ പിന്തുണയുള്ള ഭീകരവാദിയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിംഗ്. വാനിയുടെ വധത്തിനു മുമ്പ് മേഖലയിലെ സ്ഥിതി കുറച്ചുകൂടി ശാന്തമായിരുന്നു. എന്നാൽ ഈ വധം കൊണ്ടാണ് സ്ഥിതിഗതികൾ മോശമായതെന്നു കരുതുന്നില്ല. പാകിസ്ഥാനാണ് കശ്മീരിൽ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ അക്രമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് പാകിസ്ഥാന്‍ ആണ്. കശ്​മീരിലെ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ്​ ​ഗണും ജലപീരങ്കിയും ഉപയോഗിക്കുന്നത്​ പരിശോധിക്കും. കശ്​മീരിലെ ജനങ്ങളോട്​ സഹതാപമുണ്ടെന്നും എന്നാൽ തീവ്രവാദികൾക്കു ​നേരെ ബലപ്രയോഗം നടത്തുക തന്നെ ചെയ്യും. പ്രതിഷേധക്കാര്‍ക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിക്കരുതെന്നും സേനയെ ഉപയോഗിക്കുന്നതിൽ പരമാവധി സംയമനം പാലിക്കണമെന്നും കശ്​മീർ മുഖ്യമന്ത്രിയോടും സൈനിക മേധാവികളോടും ആവശ്യപ്പെട്ടിരുന്നെന്നും രാജ്​നാഥ്​ സിംഗ് കൂട്ടിച്ചേർത്തു.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പാകിസ്ഥാൻ ഒരിക്കലും അംഗീകരിച്ചിട്ടില്ല. പാകിസ്ഥാന്‍ ഇന്ത്യയുമായി പലതവണ യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും ജയിക്കാനായില്ല. അതിനാലാണ് ഭീകരതയെന്ന തന്ത്രം അവർ സ്വീകരിച്ചത്. കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ പാക്കിസ്ഥാനാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :