Sumeesh|
Last Modified തിങ്കള്‍, 12 നവംബര്‍ 2018 (15:59 IST)
രാജസ്ഥാൻ: ചിതയൊരുക്കുന്നതിനു തൊട്ടുമുൻപായി മരണപ്പെട്ടു എന്ന് കരുതിഒയ വൃദ്ധൻ കണ്ണ് തുറന്നു. രാജസ്ഥാനിലാണ് സംഭവം ഉണ്ടായത്. അനക്കമില്ലാതെ കിടന്നെതിനെ തുടർന്ന് ബുദ്ധ് റാം എന്നയാളെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ബുദ്ധ് റാം മരിച്ചു എന്നാണ് ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്.
ഇതോടെ മൃതദേഹം ദഹിപ്പിക്കുന്നതിനായി വീട്ടിൽ അന്ത്യ കർമ്മങ്ങൾ ആരംഭിച്ചു. പുരോഹിതൻമാരെത്തി അന്ത്യ കർമ്മങ്ങൾ ആരംഭിക്കുമയും അതിന്റെ ഭാഗമായി മുടി ഷേവ് ചെയ്യുകയും ചെയ്തു. ദഹിപ്പിക്കുന്നതിന് തൊട്ടുമുൻപായി മൃതദേഹം
കുളിപ്പിക്കുന്നതിനായി മൂത്ത മകൻ ബുദ്ധ് റാമിന്റെ ശരീരത്തിൽ വെള്ളം തെളിച്ചതോടെ ശരീരം വിറക്കാൻ ആരംഭിച്ചു. അൽപനേരത്തിനുള്ളിൽ തന്നെ ബുദ്ധ് റാം കണ്ണുതുറക്കുകയും ചെയ്തു.
എന്തു പറ്റിയെന്ന് ബന്ധുക്കൾ ബുദ്ധ് റാമിനോട് ആരാഞ്ഞപ്പോൾ നെഞ്ചിൽ അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് താൻ ഉറങ്ങിയതാണ് എന്നായിരുന്നു മറുപടി. പിതാവിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഒരു അത്ഭുതമാണെന്ന് മൂത്ത മകൻ പറഞ്ഞു.