‘ചേട്ടനെ കൊന്നവരോട് പകരം വീട്ടണം’- തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന സൈനികന്റെ സഹോദരന്മാർ സൈന്യത്തിൽ ചേർന്നു !

Last Modified ചൊവ്വ, 23 ജൂലൈ 2019 (14:23 IST)
‘രാജ്യത്തെ സെവിക്കണം, ചെട്ടനെ കൊന്നവരോട് പകരം വീട്ടണം’, കശ്മീരിൽ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയി കഴുത്തുമുറിച്ച് കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിന്റെ സഹോദർന്മാരുടെ വാക്കുകളാണിത്. ഔറംഗസേബിന്റെ സഹോദരന്മാരായ മുഹമ്മദ് ഷബീർ സലാനി, മൊഹമ്മദ് താരിഖ് എന്നിവർ സൈന്യത്തിൽ ചേർന്നു.

രാജ്യത്തെ സേവിക്കുന്നതിനൊപ്പം സഹോദരനെ കൊന്ന തീവ്രവാദികളെ കൊല്ലുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണിവർ പറയുന്നത്. എഴുത്തുപരീക്ഷ, കായിക, വൈദ്യ പരിശോധന എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ഇരുവരെയും സെലക്ട് ചെയ്തത്.

കഴിഞ്ഞ വർഷമാണ് ഇവരുടെ സഹോദരൻ ഔറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. കഴുത്തുമുറിച്ചാണ് തീവ്രവാദികൾ സൈനികനെ കൊലപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :