ശി​ശു​മ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാതെ ഗൊരഖ്പൂര്‍; നാല് ദിവസത്തിനിടെ മരിച്ചത് 58 കുഞ്ഞുങ്ങള്‍

ഗൊരഖ്പൂരില്‍ വീണ്ടും കൂട്ടശിശുമരണം

death , infant , BRD Hospital , ഗൊരഖ്പൂര്‍ , ഉത്തര്‍പ്രദേശ്, ശിശുമരണം , യോഗി ,  യോഗി ആദിത്യനാഥ്
ഗൊരഖ്പൂര്‍| സജിത്ത്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (12:35 IST)
ശി​ശു​മ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാതെ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 58 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരു മാസം പോലും തികയാത്ത 32 കുഞ്ഞുങ്ങളുണ്ടെന്നും ഈ മാസം ഒന്ന് മുതല്‍ നാല് വരെയുള്ള കണക്കുകളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ എഴുപതിലേറെ പേര്‍ മരിച്ചതോടെയാണ് ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇതിന്റെ ഭാഗമായി മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കുട്ടികള്‍ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നു വന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :