മഥുര|
അഭിറാം മനോഹർ|
Last Modified തിങ്കള്‍, 22 നവംബര്‍ 2021 (20:39 IST)
മഥുര: പജി കളിച്ചുകൊണ്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ട് പത്താം ക്ലാസ് വിദ്യാർഥികൾ ട്രെയിൻ ഇടിച്ചു മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ലക്ഷ്‌മിനഗറിൽ ഞായറാഴ്‌ച്ചയാണ് അപകടമുണ്ടായത്.
പതിനെട്ടുകാരനായ കപിൽ, പതിനാറുകാരനായ രാഹുൽ എന്ന്വരാണ് മരിച്ചത്. ഇവർ പ്രഭാത സവാരിക്കായി ഇറങ്ങിയതാണെന്നാണ് റിപ്പോർട്ട്. പബ്‌ജി കളിച്ചുകൊണ്ട് നടക്കുകയായിരുന്ന ഇവർ ട്രെയിൻ വന്നത് അറിഞ്ഞില്ലെന്നാണ് മനസിൽആക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിന് ശേഷമെ സംഭവത്തിൽ വ്യക്തത വരികയുള്ളു.
രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ അപകടസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു. ഒരെണ്ണം താറുമാറാ വിധത്തിലായിരുന്നു. മറ്റൊന്നിൽ പബ്‌ജി ഗെയിം ഓണായിരുന്നു. ഇതിൽ നിന്നാണ് പോലീസ് നിഗമനത്തിലെത്തിയത്.