കൊല്‍ക്കത്തയില്‍ എന്‍ഐഎ ആസ്ഥാനത്തിന് സമീപം സ്ഫോടനം

കൊല്‍ക്കത്ത| Last Modified ചൊവ്വ, 11 നവം‌ബര്‍ 2014 (08:40 IST)
കൊല്‍ക്കത്തയില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)​യുടെ ആസ്ഥാനത്തിന് സമീപം സ്ഫോടനം. അക്രമി നാടന്‍ ബോംബ് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബര്‍ദ്വാന്‍ സ്ഫോടനക്കേസിലെ പ്രതികളെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ബര്‍ദ്വാന്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെ ഞായറാഴ്ച എന്‍ഐഎ പിടികൂടിയിരുന്നു.

ഇയാള്‍ ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. ഇതുമായി ബോംബേറിന് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൊല്‍ക്കത്ത നഗരത്തില്‍,​ പ്രത്യേകിച്ച് തുറമുഖ മേഖലയില്‍ തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് കേന്ദ്ര ഇന്രലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :