ബോംബ് ഭീഷണി; മുംബൈ നഗരം അതീവജാഗ്രതയില്‍

മുംബൈ| JOYS JOY| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (15:53 IST)
ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ നഗരം അതീവജാഗ്രതയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുംബൈ വിമാനത്താവളത്തിന്റെ മാനേജര്‍ക്ക് ബോംബ് ഭീഷണിയെക്കുറിച്ച് അജ്ഞാതസന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും അതീവജാഗ്രതാനിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

മുന്‍കരുതലിനായി ബോംബ് സ്‌ക്വാഡിനേയും വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും പൊലീസിന്റെ എണ്ണവും വര്‍ദ്ധിപ്പിച്ചു.

വിമാനത്താവളത്തിലെ ആഭ്യന്തര അന്താരാഷ്‌ട്ര ടെര്‍മിലനുകള്‍ക്കുള്ളിലും താജ്‌ഹോട്ടലിന് പുറത്തും സ്‌ഫോടകവസ്തുക്കള്‍ വയ്ക്കാന്‍ ചിലര്‍ പദ്ധതിയിടുന്നത് കേട്ടതായാണ് ഫോണ്‍ വിളിച്ചയാള്‍ അവകാശപ്പെട്ടത്.

ആദ്യ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എങ്കിലും സുരക്ഷ ശക്തമായി തന്നെ തുടരാനാണ് അധികൃതരുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :