എയര്‍ ഇന്ത്യയില്‍ ബോംബ് ഭീഷണി: മലയാളി നഴ്സിന്റെ സുഹൃത്ത് കസ്റ്റഡിയില്‍

കൊച്ചി| Last Updated: ചൊവ്വ, 1 ജൂലൈ 2014 (15:45 IST)
കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ബാംഗ്ളൂരില്‍ ഇറക്കിയ സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന മലയാളി നഴ്സ് സുഹൃത്ത് കസ്റ്റഡിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മലയാളി നഴ്സായ ജെസ്മിയുടെ സുഹൃത്ത് പ്രതീഷിനെതിരേ കേസെടുത്തു. 505, 507 വകുപ്പുകള്‍‌പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബോം‌ബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ചതാണ് സംഭവങ്ങള്‍ക്ക് കാരണം. വിമാനം താമസിച്ചതിനെ തുടര്‍ന്ന് ജെസ്മി‌ വിദേശത്തുള്ള മാതാവിന് മെസേജ് അയച്ചതാണ് തുടക്കം. ബോംബ് ഭീഷണി മൂലമാണ് വിമാനം വൈകുന്നതെന്ന് തോന്നുവെന്നായിരുന്നു സന്ദേശം. മാതാവ് തിരിച്ചുവിളിച്ചപ്പോള്‍ ഫോണില്‍ ലഭിച്ചുമില്ല. സുഹൃത്തായ പ്രതീഷിനെ വിളിച്ച് വിവരം തിരക്കാന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതീഷ് എയര്‍ ഇന്ത്യയുടെ ഓഫീസില്‍ വിളിച്ച് വിമാനം വൈകുന്നതിന് കാരണം ബോംബ് ഭീഷണിയാണോയെന്ന് തിരക്കി. ഇതാണ് ബോംബ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ചത്.

ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി ബാംഗ്ളൂരില്‍ ഇറക്കുകയായിരുന്നു. ബോബ് ഭീഷണി ഭയന്ന് എമര്‍ജന്‍സി എക്സിറ്റിലൂടെ ചാടിയ പലര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ താനും സുഹൃത്തും തെറ്റുകാരല്ലെന്നും അനാവശ്യമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും ജെസ്‌മി ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :