ബോളിവുഡ് നടന്‍ സുധീര്‍ അന്തരിച്ചു

മുംബൈ| Last Modified ചൊവ്വ, 13 മെയ് 2014 (10:15 IST)
ഒരു കാലത്ത് ബോളിവുഡിന്റെ പ്രതിനായക വേഷത്തില്‍ അരങ്ങില്‍ വിസ്മയം തീര്‍ത്തിരുന്ന നടന്‍ സുധീര്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു അദ്ദേഹം.

എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ നിറഞ്ഞു നിന്ന സുധീറിന്റെ യഥാര്‍ത്ഥ പേര് ഭഗ്‌വാന്‍ ദാസ് മുന്‍ചന്ദ് ലുതിര എന്നായിരുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ ഭാഗു എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഹരേരാമ ഹരേകൃഷ്ണ,​ ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രമായ ബാദ്ഷാ,​ തുടങ്ങിയവയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് അദ്ദേഹം. അമിതാഭ് ബച്ചന്റെ സട്ടേ പേ സട്ടാ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹോദര കഥാപാത്രത്തെ അവതരിപ്പിച്ചതും സുധീര്‍ ആയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :