അതിര്‍ത്തി യുദ്ധസമാനം, 3,000 ഗ്രാമീണര്‍ പലായനം ചെയ്തു!

ശ്രീനഗര്‍| VISHNU.NL| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (18:47 IST)
ഇന്ത്യ പാക്ക് നിയന്ത്രണ രേഖയില്‍ 45 ദിവസമായി തുടരുന്ന പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തെ തുടര്‍ന്ന് അതിര്‍ത്തി യുദ്ധസമാനമായ അന്തരീക്ഷത്തിലെന്ന് ബിഎസ്എഫ് മേധാവി ഡികെ പഥക്ക് പറഞ്ഞു. വെടിനിര്‍ത്തല്‍ തുടരുന്നത് 1971ലെ യുദ്ധത്തിന് സമാനമണെന്നാണ് അദ്ധേഹം പറഞ്ഞത്.

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനയോടും കനത്ത തിരിച്ചടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചലിനിടെ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായി. സംഭവത്തില്‍ രണ്ട് ജവാന്മാരും അഞ്ച് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.

ഈ അടുത്ത ദിവസങ്ങളില്‍ മാത്രമുണ്ടായ ആക്രമങ്ങളില്‍ ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമനിവാസികളായ അച്ഛനും മകനും കൊല്ലപ്പെട്ടിരുന്നു. നേരത്തേ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാത്രം ലക്ഷ്യമിട്ടിരുന്ന പാക്ക് സൈന്യം ഇപ്പോള്‍ നിരപരാധികളായ ഗ്രാമ നിവസികളെയും ആക്രമിച്ചു തുടങ്ങിയിരിക്കുകയാണെന്നും
പാക്കിസ്ഥാന് കനത്ത തിരിച്ചടി ഇന്ത്യ നല്‍കുന്നുണ്ടെന്നും ബി‌എസ്‌എഫ് മേധാവി അറിയിച്ചു.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനേ തുടര്‍ന്ന് 3000 ഗ്രാമവാസികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിത്താമസിച്ചു തുടങ്ങി. അതിനിടെ തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനം തടയാന്‍ അതിര്‍ത്തിയിലെ ഇന്ത്യ-പാക്ക് കമാന്‍ഡര്‍മാര്‍ ഇന്നു കൂടുക്കാഴ്ച നടത്തും. ഐക്യരാഷ്ട്ര സംഘടനയും സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന അഭൊപ്രായത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :